തളിപ്പറമ്പ്: വയനാട് മുണ്ടക്കൈ സമീപ പ്രദേശങ്ങളിൽ ഉരുൾ പൊട്ടലിൽ ഒരു പാട് പേരുടെ ജീവൻ നഷ്ടപ്പെടുകയും രക്ഷപെട്ടവരുടെ ജീവിതം ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ നമ്മുടെ കൂടപ്പിറപ്പായ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം വ്യാപാരികൾ മുഴുവൻ ജില്ലാ -മേഖല -യൂണിറ്റ് തലങ്ങളിൽ ദുരിതാശ്വാസ നിധി സമാഹരണം നടക്കുകയാണ് നിലവിൽ സംസ്ഥാന കമ്മിറ്റി പുനരാധി വാസത്തിനായി മൂന്നു ഏക്ര സ്ഥലം നല്കാനും തീരുമാനിച്ചിട്ടുണ്ട്.
തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധി സമാഹരണത്തിന് തുടക്കം കുറിച്ചു അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ തണൽ തപസ് ഡയാലിസിസ് സെന്റർ പ്രസിഡന്റും സി. എച്. സെന്റർ ഗവണിംഗ് ബോഡി മെമ്പറും ഏഴാം മെയിൽ ജുമാ മസ്ജിദ് പ്രസിഡന്റ്റുമായ പ്രവാസ വ്യവസായ പൗര പ്രമുഖൻ എസ്. പി. അബ്ദുള്ള ഹാജി ആദ്യ സഹായധനം നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് മാരായ കെ. അയൂബ്, കെ. പി. മുസ്തഫ സെക്രട്ടറി കെ. കെ. നാസർ എ. കെ. ഡി. എ യൂണിറ്റ് ട്രെഷറെർ കെ. വി.ടി. അബ്ദുൽ ഗഫൂർ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബി. ശിഹാബ് പ്രവർത്തക സമിതി അംഗങ്ങൾ ആയ ടി. പ്രകാശൻ, മുഹമ്മദ് കുഞ്ഞി ചൊട്ട്,കെ. വി സൈനുദ്ധീൻ, സിദ്ദിഖ് അറഫ,കെ.പി.പി.ജമാൽ,മുഹമ്മദ് കുഞ്ഞി സൂപ്പർ,ഖലീൽ, അൻവർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം. എ. മുനീർ നന്ദിയും പറഞ്ഞു. ഇത്തവണ ദേശീയ വ്യാപാരദിനം ആഘോഷങ്ങൾ ഒഴിവാക്കി ദുരിത ബാധിതർക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടും സന്നദ്ധ -സേവന ദിനമായി ആചരിക്കാനും ദുരിതശ്വാസ നിധി സമാഹരണം പൂർത്തീകരിക്കാനും യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു.
Relief fund collection has started in Thaliparamb