തളിപ്പറമ്പ: വയനാടിന് വേണ്ടി നാട് ഒരുമിക്കുമ്പോൾ തളിപ്പറമ്പിലെ ഒരു സ്വകാര്യ ബസ് ഉടമ തൻ്റെ എട്ട് ബസുകളുടെ ഒരു ദിവസത്തെ കളക്ഷൻ ആണ് ദുരിതാശ്വാസത്തിനായി മാറ്റി വെക്കുന്നത്. പട്ടുവം മുറിയത്തോടിലെ പി കെ ഷാരോണിന്റെ ബസ്സുകളാണ് വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കിടപ്പാടമൊരുക്കാനുള്ള ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ യജ്ഞത്തിൽ പങ്കാളികളാകുന്നത് .
വയനാട് ദുരന്തത്തിൽ സർവവും നഷ്ടമായവർക്ക്കിടപ്പാടമൊരുക്കാനുള്ള ഡി വൈ എഫ് ഐ യുടെ യജ്ഞത്തിൽ പങ്കാളികളായാണ് ബുധനാഴ്ച തളിപ്പറമ്പിൽ പത്ത് ബസുകൾ സർവീസ് നടത്തിയത് . പി കെ ട്രാവൽസിന്റെ പയ്യന്നൂർ -കണ്ണൂർ റൂട്ടിലെ മൂന്ന്ബസ്സുകളും, തളിപ്പറമ്പ - ചെമ്പന്തോട്ടി, ഇരിട്ടി - തളിപ്പറമ്പ, തലശ്ശേരി- പറശ്ശിനി, പയ്യാവൂർ - തളിപ്പറമ്പ മേഖലകളിലേക്ക് സർവീസ് നടത്തുന്ന ബസുകളുമാണ് ബുധനാഴ്ച ദുരന്ത ബാധിതർക്ക് കൈത്താങ്ങായി സർവീസ് നടത്തിയത്. ബസിന്റെ ഒരു ദിവസത്തെ കലക്ഷൻ തുക ഡി വൈ എഫ് ഐയുടെ വയനാട് ഫണ്ടിലേക്കു കൈമാറുമെന്ന് ഡി വൈ എഫ് ഐ ഭാരവാഹികൾ പറഞ്ഞു.
തളിപ്പറമ്പ ബസ്റ്റാൻ്റിൽ രാവിലെ മുൻ എം എൽ എ : ടി വി രാജേഷ് സർവീസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. സി പി മുഹാസ്, പ്രജീഷ് ബാബു, സി കെ ഷോന, എം രജിത്ത്, പി പ്രണവ്, ഐ ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. തളിപ്പറമ്പിൽ ഓസ്കാർ ട്രാവലസിന്റെ രണ്ട് ബസ്സുകളും ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുമായി ചേർന്ന് ധന സമാഹരണ സർവീസ് നടത്തുന്നുണ്ട്.
PK bus