---
title: "പട്ടുവം ജയ്ഹിന്ദ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാരംസ് ഡബിൾസ് ടൂർണമെന്റ് ആഗസ്റ്റ് 15ന്"
english_title: "Caroms Doubles Tournament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226558/caroms-doubles-tournament"
published_at: "2024-08-08T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b466b7d636d_Untitled-2-web.jpg"
keywords: []
---

# പട്ടുവം ജയ്ഹിന്ദ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാരംസ് ഡബിൾസ് ടൂർണമെന്റ് ആഗസ്റ്റ് 15ന്

> **Lead Summary:** തളിപ്പറമ്പ: അര നൂറ്റാണ്ടി ലധികമായി പട്ടുവം പഞ്ചായത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന പട്ടുവം ജയ്ഹിന്ദ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാരംസ് ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പട്ടുവം പഞ്ചായത്തിനുള്ളിൽ താമസിക്കുന്ന ആർക്കും പ്രായഭേദം കൂടാതെ ടൂർണമെന്റിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 10 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

## Article Content

തളിപ്പറമ്പ: അര നൂറ്റാണ്ടി ലധികമായി പട്ടുവം പഞ്ചായത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന പട്ടുവം ജയ്ഹിന്ദ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാരംസ് ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പട്ടുവം പഞ്ചായത്തിനുള്ളിൽ താമസിക്കുന്ന ആർക്കും പ്രായഭേദം കൂടാതെ ടൂർണമെന്റിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 10 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

> മത്സരം ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് പട്ടുവം ജയ്ഹിന്ദ് ആർട്സ് ക്ലബ് പരിസരത്ത് ദേശീയ പതാക ഉയർത്തിയതിനു ശേഷം ആരംഭിക്കും. പട്ടുവം കാവുങ്കലിലെ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുക. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സമാപന ചടങ്ങിൽ ജേതാക്കൾക്ക് സ്വർണ്ണം, വെള്ളി,ഓട്ടു മെഡലുകളും, ക്യാഷ് അവാർഡുകളും, സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ടൂർണമെന്റിലെ മികച്ച കളിക്കാരന് "ജയ്ഹിന്ദ്" ട്രോഫിയും സമ്മാനിക്കും. സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന കാരംസ് കളിക്കാർ ആയിരിക്കും മത്സരം നിയന്ത്രിക്കുക. പ്രസ്തുത ചടങ്ങിൽ വെച്ച് 10, 12 ക്ലാസുകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും വിളിക്കേണ്ട നമ്പറുകൾ 9497090652, 9995595512.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226558/caroms-doubles-tournament)