പരിയാരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ 19 ദിവസമായി മോർച്ചറിയിൽ കഴിയുന്ന കണ്ണൂർ സ്വദേശി രവീന്ദ്രന്റെ മൃതദേഹം ബന്ധുക്കളോ മറ്റ് ആരാരും ഏറ്റെടുക്കാനില്ലാതെ ദിവസങ്ങളോളം മോർച്ചറിയിൽ കഴിഞ്ഞപ്പോൾ സോഷ്യോളജി ഡിപ്പാർട്ട്മെന്റ് നിർദ്ദേശപ്രകാരം സി എച്ച് സെന്റർ മൃതദേഹ പരിപാലനകൺവീനർ പി വി അബ്ദുൽ ഷുക്കൂർ, തളിപ്പറമ്പ് നഗരസഭ കൗൺസിലർ സിറാജ് മന്ന നേതൃത്വത്തിൽ, ചീഫ് കോഡിനേറ്റർ നജ്മുദ്ദീൻ, മണ്ഡലം കോഡിനേറ്റർ അബ്ദുള്ള ഹാജി, അൽ ഹാജ് മുസ്തഫ,ഇബ്രാഹിം ക്കുപ്പം, ശിഹാബ് കുപ്പം, ബാലൻ കുളപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പൊതുസമൂഹത്തിന് മാതൃകയാകും വിധം തളിപ്പറമ്പ് സി എച്ച് സെന്റർ ഏറ്റെടുത്ത് സംസ്കരിച്ചത്.
അനാഥ മൃതദേഹങ്ങൾ ഏത് മതക്കാരുടേതായാലും മരണപ്പെട്ട അവരവരുടെ മതത്തിന്റെ രീതിയിൽ തന്നെ സംസ്കാര കർമ്മങ്ങൾ നടത്താൻ സി എച്ച് സെന്ററിനെ പോലുള്ള പ്രവർത്തനങ്ങൾ വിലമതിക്കാൻ ആവാത്തതാണ്
Pariyaram CH Center