പട്ടുവം: കോട്ടക്കീൽ പാലത്തിന്റെ ഇരു ഭാഗത്തും അശാസ്ത്രീയമായ രീതിയിൽ ഇന്റർലോക് പിടിപ്പിച്ചത് അപകട സാധ്യത വർധിപ്പിക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലും ഉയരം കൂട്ടിയതിനാൽ പടിഞ്ഞാറ് നിന്നുള്ള റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾ കയറുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോകാനും പുഴയിലേക്ക് വീഴാനുമുള്ള സാധ്യത കൂടുതലാണ്.
അധികൃതർ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ പതിയിരിക്കുന്നത് വലിയ അപകടമാണ്. കഴിഞ്ഞ ദിവസം മുൻ എം എൽ. എ. രാജേഷ് സ്ഥലം കാണുകയും അധികൃതരെ ബന്ധപെടാമെന്നും അറിയിക്കുകയും ചെയ്തിരുന്നു. ഹനീഫ തയ്യിൽ, മുഹമ്മദ്,മൂസാൻ, സക്കറിയ ടി ടൈം ഖത്തർ മറ്റു നാട്ടുകാരും വിഷയ ഗൗരവം മുൻ എം. എൽ. എ യെ ബോധ്യപെടുത്തിയിട്ടുമുണ്ട്.
Unscientific interlocking