തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്ത് തല കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെയും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പും ഉദ്ഘാടനം ചെയ്തു. മുറിയാത്തോടിലെ വെറ്ററിനറി ഡിസ്പെൻസറിയിൽ വെച്ച് പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി നിർവ്വഹിച്ചു . വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത അധ്യക്ഷത വഹിച്ചു .
വെറ്ററിനറി സർജൻ ഡോ: പി ആർ ആര്യ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ രാഗിഷ രാമദാസ് സംസാരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് സി അനൂജ സ്വാഗതം പറഞ്ഞു. കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാം ഘട്ടവും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിൻ്റെ രണ്ടാം ഘട്ടവുമാണ് നടക്കുന്നത് .
നാല് മാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിലുളള ഉരുക്കളെയാണ് കുളമ്പുരോഗ കുത്തിവയ്പിന് വിധേയമാക്കേണ്ടത്. നാല് മാസവും അതിന് മുകളിലും പ്രായമുള്ള പശു, കാള എന്നിവയെ ചർമ്മ മുഴ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്. കുത്തി വയ്പ് സൗജന്യമാണ്.
hoof disease Inauguration