പട്ടുവം: സി.പി.ഐ (എം) പട്ടുവം ഇടമൂട് ബ്രാഞ്ച് സെക്രട്ടറിയും ചെത്ത് തൊഴിലാളിയുമായ പി.പി.സുരേശന്റെ ഓട് മേഞ്ഞവീടിന്റെ മേൽക്കുര പൂർണ്ണമായും തകർന്നു വീണ് ഭാര്യ പട്ടുവം സർവ്വീസ് സഹകര ബേങ്ക് ജീവനക്കാരി സിന്ദുവിന് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.ഹൃദയ സംബന്ധമായ അസുഖം മൂലം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയുടെ അടുത്ത് പോയിരുന്നതിനാൽ സുരേശൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച ബേങ്ക് അവധിയായതിനാൽ ഭാര്യ സിന്ധുവും മകൻ സുപിൻ, മകൾ സംവൃതയുമാണ് (ഇരുവരും വിദ്യാർത്ഥികൾ ) വീട്ടിലുണ്ടായിരുന്നത്. മേൽക്കുര തകരുന്ന ശബ്ദം കേട്ട് മൂവരും പറത്തേക്ക് ഓടി പോകുന്നതിനിടയിലായിരുന്നു ഭാര്യ സിന്ദുവിന് തലയ്ക്ക് ഓട് വീണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലാത്തതിനാൽ സിന്ധുവിനെ തളിപ്പറമ്പ സഹകരണാശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരിച്ച് കുടുംബ വീട്ടിലേക്ക് പറഞ്ഞയച്ചു.
സംഭവമറിഞ്ഞതിനെ തുടർന്ന് കല്ല്യാശ്ശേരി മണ്ഡലം എൽ.എൽ.എ. എം. വിജിൻ , പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉൾപ്പെടെയുള്ളവ രും അയൽവാസികളും സുഹൃത്തുക്കളുമായ നിരവധി പേർ വീട് സന്ദർശിച്ചു. തുടർന്ന് അയവാസികളും സുഹൃത്തുക്കളും ചേർന്ന് തകർന്ന മേൽക്കരയുടെ ഓടും മരങ്ങളുമടക്കമുള്ള അവശിഷ്ടങ്ങൾ മാറ്റി കാലവർഷമായതിനാൽ മഴയിൽ നിന്നും താല്ക്കാലികമായി കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങൾ സംരക്ഷിച്ചു നിർത്തുന്നതിനു വേണ്ടി ടാർപോളിൻ ഷീറ്റ് കൊണ്ട് കെട്ടി നിലനിർത്തി.
A young woman was injured