യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും: വി ഡി സതീശൻ

യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും: വി ഡി സതീശൻ
Aug 4, 2024 03:12 PM | By Sufaija PP

കൊച്ചി: വയനാടിന്റെ പുനർനിർമാണത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. വയനാടിലെ ജനങ്ങൾക്ക്, ഇരകളായി മാറിയ പാവങ്ങളുടെ മുഴുവൻ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും പ്രതിപക്ഷം പങ്കാളികളാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

രാഹുൽ ഗാന്ധി 100 വീടുകൾ വച്ചുനൽകുമെന്ന് അറിയിച്ചു. മുസ്‌ലിം ലീഗ് വലിയ പുനരധിവാസ പദ്ധതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അത് വലിയ തോതിലുള്ള ആശ്വാസമായി വയനാട്ടിലെ ജനങ്ങൾക്കെത്തു. യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാകും. പുനരധിവാസം നടത്തുന്ന സമയത്ത്, വീടുകളിലേക്ക് ആളുകൾ മടങ്ങുന്നവരിൽ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന. അതിന് വേണ്ടി എല്ലാ സഹായവും, ഇപ്പോൾ പ്രഖ്യാപിച്ചതിനു പുറമെ യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാവും.

പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യാനാവുമെന്ന് ​ഗൗരവമായി ആലോചിക്കണം. 2021 ൽ കേരളത്തിലെ പ്രതിപക്ഷം അസംബ്ലിയില്‍ 195 രാജ്യങ്ങളിടെ ഐപിസിസി റിപ്പോര്‍ട്ടും, നാസയുടെ പഠന റിപ്പോര്‍ട്ടും അടിയന്തര പ്രമേയമായി കൊണ്ടു വന്നിട്ടുള്ളതാണ്. കേരളത്തില്‍ മലയിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും പ്രോണ്‍ ഏരിയ മാപ്പിങ് നടത്തണം എന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണം.

കുസാറ്റ് കാലാവസ്ഥാ വകുപ്പു രാജ്യാന്തര നിലവാരത്തിലെ സൗകര്യങ്ങളുള്ളതാണ്. അവരെക്കൂടി ലിങ്ക് ചെയ്യണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ മലയിടിച്ചിലും മറ്റും മുൻകൂട്ടി അറിയാൻ കഴിയണം. ഇപ്പോഴുള്ള പുനരധിവാസത്തിനൊപ്പം അതിനുവേണ്ടിയുള്ള ശ്രമം ഉണ്ടാവണം. മുന്നറിയിപ്പു സംവിധാനം വേണം. മുന്നറിയിപ്പുണ്ടായാൽ എത്രയും വേഗം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. 

UDF MLAs to contribute one month's salary to CM's relief fund

Next TV

Related Stories
വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക്  വെളിച്ചമെത്തിച്ച് കെ എസ് ഇ ബി ജീവനക്കാർ

Sep 14, 2024 08:45 PM

വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക് വെളിച്ചമെത്തിച്ച് കെ എസ് ഇ ബി ജീവനക്കാർ

വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക് വെളിച്ചമെത്തിച്ച് കെ എസ് ഇ ബി...

Read More >>
കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു

Sep 14, 2024 08:39 PM

കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു

കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു, മരിച്ചവരെ...

Read More >>
യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

Sep 14, 2024 08:37 PM

യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്...

Read More >>
ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം

Sep 14, 2024 08:34 PM

ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം

ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ...

Read More >>
മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി

Sep 14, 2024 06:19 PM

മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി

മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി...

Read More >>
പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

Sep 14, 2024 02:50 PM

പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ...

Read More >>
Top Stories










News Roundup