---
title: "തളിപ്പറമ്പിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി"
english_title: "Complaint that a bike parked on the side of the national highway in Thaliparam was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225205/complaint-that-a-bike-parked-on-the-side-of-the-national-highway-in-thaliparam-was-stolen"
published_at: "2024-08-03T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adc41ea5726_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട പള്‍സര്‍ബൈക്ക് മോഷ്ടിച്ചതായി പരാതി. കൂവോട് വണ്ണാന്‍ തറമ്മല്‍ വീട്ടില്‍ വി.ടി.രാജേഷിന്റെ കെ.എല്‍-59 ജെ.9542 ബൈക്കാണ് തളിപ്പറമ്പ് ദേശീയപാതയോരത്ത് വെച്ച് മോഷ്ടിക്കപ്പെട്ടത്.

## Article Content

**തളിപ്പറമ്പ്: **ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട പള്‍സര്‍ബൈക്ക് മോഷ്ടിച്ചതായി പരാതി. കൂവോട് വണ്ണാന്‍ തറമ്മല്‍ വീട്ടില്‍ വി.ടി.രാജേഷിന്റെ കെ.എല്‍-59 ജെ.9542 ബൈക്കാണ് തളിപ്പറമ്പ് ദേശീയപാതയോരത്ത് വെച്ച് മോഷ്ടിക്കപ്പെട്ടത്.

ജൂലായ്-25 ന് രാവിലെ 9.30 ന് ടി.പി.മെഡിക്കല്‍സിന് പിറകില്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയ രാജേഷ് വൈകുന്നേരം 6 ന് ബൈക്ക് എടുക്കാന്‍ വന്നപ്പോഴാണ് മോഷണം പോയതായി വ്യക്തമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225205/complaint-that-a-bike-parked-on-the-side-of-the-national-highway-in-thaliparam-was-stolen)