തളിപ്പറമ്പ്: ആന്തൂരിലെ മോഷണക്കേസില്‍ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് ഉമേഷ് എന്ന ഉമേഷ് റെഡ്ഡി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ഒന്നാം തീയതിയാണ് ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ(75)വീട്ടില്‍കവര്‍ച്ച നടന്നത്. രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയുമാണ് വീട് കുത്തിത്തുറന്ന് ഷെല്‍ഫ് തകര്‍ത്ത് മോഷ്ടിച്ചത്. ത
ളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ കണ്ണൂര്‍ തോട്ടടയില്‍ വെച്ച് പ്രതി പിടിയിലായത്. ആന്ധാപ്രദേശ് സ്വദേശിയായ ഉമേഷ് വര്‍ഷങ്ങളായി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് താമസം. കഴിഞ്ഞ ദിവസം കുടുംബസമേതം പറശിനിക്കടവില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്താണ് മോഷണശ്രമം തുടങ്ങിയത്.
സിസിടിവി ദൃശ്യങ്ങള്‍, ലോഡ്ജുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ്പ്രതിയെ കുടുക്കിയത്. മോഷ്ടിച്ച പണം പ്രതിയില്‍ നിന്ന് കണ്ടെടുത്തു. സ്വര്‍ണമാല എടുത്തില്ലെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എസ്.ഐ നാരായണന്‍ നമ്പൂതിരി, എ.എസ്.ഐ മുഹമ്മദാലി, അരുണ്‍, പ്രമോദ്, ജയദേവന്‍, ഷിജോ അഗസ്റ്റിന്‍, നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
A notorious thief arrested