---
title: "കനത്തമഴയിൽ കുറ്റിക്കോലിൽ സംരക്ഷണ ഭിത്തി തകർന്ന്‌ വീട്‌ അപകടാവസ്ഥയിൽ"
english_title: "collapse of the protective wall during heavy rains"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225002/collapse-of-the-protective-wall-during-heavy-rains"
published_at: "2024-08-02T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aca87644a71_news-card.jpg"
keywords: []
---

# കനത്തമഴയിൽ കുറ്റിക്കോലിൽ സംരക്ഷണ ഭിത്തി തകർന്ന്‌ വീട്‌ അപകടാവസ്ഥയിൽ

> **Lead Summary:** **കണ്ണൂർ : **കനത്തമഴയിൽ കണ്ണൂർ ബക്കളംകുറ്റിക്കോലിൽ സംരക്ഷണ ഭിത്തി തകർന്ന്‌ വീട്‌ അപകടാവസ്ഥയിൽ. കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിന്‌ സമീപത്തെ ഇ മോഹനന്റെ വീടിനോട്‌ ചേർന്ന ഭിത്തിയാണ്‌ ഇടിഞ്ഞുതാഴ്‌ന്നത്‌.

## Article Content

**കണ്ണൂർ : **കനത്തമഴയിൽ കണ്ണൂർ ബക്കളംകുറ്റിക്കോലിൽ സംരക്ഷണ ഭിത്തി തകർന്ന്‌ വീട്‌ അപകടാവസ്ഥയിൽ. കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിന്‌ സമീപത്തെ ഇ മോഹനന്റെ വീടിനോട്‌ ചേർന്ന ഭിത്തിയാണ്‌ ഇടിഞ്ഞുതാഴ്‌ന്നത്‌.

കനത്തമഴയിലാണ്‌ ഭിത്തി തകർന്നത്‌. ഭയങ്കരമായ ശബ്‌ദം കേട്ട്‌ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ്‌ മുറ്റത്തെ അപകടം ശ്രദ്ധയിൽപ്പെട്ടത്‌. 20മീറ്റർ നീളത്തിൽ ഭിത്തി തകർന്നതിനാൽ വീട്‌ അപകടവാസ്ഥയിലാണ്‌ അഞ്ച്‌ ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225002/collapse-of-the-protective-wall-during-heavy-rains)