തളിപ്പറമ്പ: മാലിന്യമുക്തം നവകേരളം രണ്ടാഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദമാക്കാനും ആസൂത്രണം ചെയ്യുവാനും തളിപ്പറമ്പ മുനിസിപ്പാലിറ്റി നഗരസഭതല ശില്പശാല സംഘടിപ്പിച്ചു. ഡ്രീം പാലസ് ഓഡിറ്റോറിയം ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ ചെയർപേഴ്സൺ നബീസ ബീവി സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ ഖദീജ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനവും ജില്ലയും കൈവരിച്ച നേട്ടങ്ങളെ പറ്റി അസിസ്റ്റന്റ് ഡയറക്ടർ (LSGD) ബാബു രാജ് വി പി സംസാരിച്ചു.
മാലിന്യമുക്തം നവകേരളം സമ്പൂർണ്ണത, സുസ്ഥിരത, മനോഭാവം മാറ്റം, കാര്യശേഷി വികസനം എന്നീ വിഷയങ്ങളെ കുറിച്ച് ശുചിത്വ മിഷൻ ആർ പി സോമൻ മാസ്റ്റർ, സഹദേവൻ, അരുൾ എന്നിവർ സംസാരിച്ചു. മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയിലെ നിലവിലെ സ്ഥിതി, പോരായ്മകൾ എന്നിവ നഗരസഭ സെക്രട്ടറി കെ പി സുബൈർ വിശദീകരിച്ചു. ക്ലാസുകൾക്ക് ശേഷം ആർ ഗ്രൂപ്പുകളായി തിരിഞ്ഞ് ജൈവ മാലിന്യം, അജൈവ മാലിന്യം, ബൾക്ക് വേസ്റ്റ് ജനറേറ്റർ, ഹരിതമിത്രം, എൻഫോഴ്സ്മെന്റ്, ഐ ഇ സി എന്നീ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു.
ചർച്ചയിൽ ഉയർന്ന വന്ന ആശയങ്ങൾ ഗ്രൂപ്പ് പ്രതിനിധികൾ അവതരിപ്പിക്കുകയും നഗരസഭ ചെയർപേഴ്സൺ അതിനെ ക്രോഡീകരിച്ച് സംസാരിക്കുകയും ചെയ്തു. കൗൺസിലേഴ്‌സ്, ഹരിതകർമ്മസേന, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, കെ എസ് ഡബ്ല്യൂ എം പി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഐഡി പ്ലോട്ട് പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് പ്രതിനിധികൾ, സ്വച്ഛത ചാമ്പ്യന്മാർ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കുചേർന്നു. ക്‌ളീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ നന്ദി അർപ്പിച്ച് സംസാരിച്ചു.
Taliparamba Municipality organized a workshop