---
title: "ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മധ്യവയസ്കന് 18 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും"
english_title: "Middle-aged man gets 18 years in jail and fines Rs 1 lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/222554/middle-aged-man-gets-18-years-in-jail-and-fines-rs-1-lakh"
published_at: "2024-07-24T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0d698602f8_news-card.jpg"
keywords: []
---

# ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മധ്യവയസ്കന് 18 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്:**ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മധ്യവയസ്കന് 18 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. ചീമേനി സ്വദേശിയായ ചെങ്ങാലിമറ്റം ഹൗസിൽ രാജു തോമസ് എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി.

## Article Content

**തളിപ്പറമ്പ്:**ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മധ്യവയസ്കന് 18 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. ചീമേനി സ്വദേശിയായ ചെങ്ങാലിമറ്റം ഹൗസിൽ രാജു തോമസ് എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി.

2020 മാർച്ച് മാസം പെൺകുട്ടിയെ വീട്ടിൽ വച്ച് പലതവണകളായി പീഡിപ്പിക്കുകയായിരുന്നു. ഇരിക്കൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ശ്രീഹരി കെ പിയാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/222554/middle-aged-man-gets-18-years-in-jail-and-fines-rs-1-lakh)