വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരൻ മരിച്ചു

വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരൻ മരിച്ചു
Jul 21, 2024 12:34 PM | By Thaliparambu Admin

നിപ ബാധിച്ച് ചികിത്സയിലായിരുന്നു മലപ്പുറം സ്വദേശിയായ പതിനാലുകാരൻ മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി അഷ്മില്‍ ഡാനിഷാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ പത്തിന് പനി ബാധിച്ച കുട്ടിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത് ഇന്നലെയായിരുന്നു.

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്കാര ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഹൈറിസ്ക്ക് വിഭാഗത്തിലുള്ള നാലുപേരാണ് ചികിത്സയിലുള്ളത്. ഇതിലൊരാള്‍ക്ക് ഐസിയു സഹായം ആവശ്യമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 246 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 63 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 

ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമും ഇന്നലെ ആരംഭിച്ചിരുന്നു.


നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍


നിപ രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം.

ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം. ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണ്.

nipah-malappuram-native-dies

Next TV

Related Stories
മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

Jul 15, 2025 10:59 PM

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം...

Read More >>
msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Jul 15, 2025 10:55 PM

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി...

Read More >>
ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 15, 2025 09:57 PM

ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ബോധവത്ക്കരണ ക്ലാസ്സ്‌...

Read More >>
ഭരണം പിടിക്കാൻ യു ഡി എഫ് :  തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്  യു.ഡി.എഫ് ഒരുങ്ങുന്നു;  പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

Jul 15, 2025 06:19 PM

ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന്...

Read More >>
വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

Jul 15, 2025 04:48 PM

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ...

Read More >>
തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

Jul 15, 2025 03:42 PM

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ...

Read More >>
Top Stories










News Roundup






//Truevisionall