കണ്ണൂര്‍: ഗ്രാമസ്വരാജിലൂടെയുംജനകീയാസൂത്രണത്തിലൂടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച അധികാരങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചു കൊണ്ട് പോകാന്‍ ഗൂഢാലോചനനടക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ലോക്കല്‍ ഗവര്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നുഅദ്ദേഹം.മദ്യശാലകള്‍ അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരുന്നു.എന്നാല്‍ ഇടത് സര്‍ക്കാര്‍ ഈ അധികാരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ഇഷ്ടപ്പെട്ടവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് മദ്യശാലയുണ്ടാക്കാന്‍ അധികാരം നല്‍കി.
ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നത്. ഭവന നിര്‍മാണ പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് നടപ്പാക്കിയത്. എന്നാല്‍ ലൈഫ് പദ്ധതി വന്നതോടെ പദ്ധതിയുടെ സുതാര്യമായ നടത്തിപ്പ് അട്ടിമറിച്ചു.തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടും വെട്ടിക്കുറച്ചു. ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കാന്‍ പോലും പണം അനുവദിച്ചില്ല. ക്ഷേമ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളെല്ലാം മുടങ്ങിയതായി അദ്ദേഹം പറഞ്ഞു.എല്‍.ജി.എം.എല്‍ ജില്ലാ പ്രസിഡന്റ് ഗഫൂര്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു.
ബജറ്റ് വിഹിതം അനുവദിക്കാത്തതിനെ തുടർന്ന് തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സർക്കാർ നിലപാടിനെതിരെ ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് തദ്ദേശസ്ഥാപന ജനപ്രതിനിധികൾ കളക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചത്.. 2023- 24 വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തിൽ 2928 കോടി രൂപയാണ് സർക്കാർ തടഞ്ഞത്. ഇത് മൂലം നടപ്പു വർഷത്തെ ഭൂരിഭാഗം പദ്ധതികളും വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണുള്ളത്. സർക്കാറിന്റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കി പൂർത്തീകരിച്ച ശേഷം പണം അനുവദിക്കാതിരിക്കുന്ന അസാധാരണ നടപടിയാണ് സർക്കാർ സ്വീകരിച്ചത്.
ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന്, കഴിഞ്ഞ വർഷം അനുവദിക്കാതിരുന്ന ബജറ്റ് വിഹിതം ഈ വർഷം പ്രത്യേക വിഹിതമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എൽജിഎം എൽ പ്രക്ഷോഭത്തിലാണ് ' അതിന്റെ ഭാഗമായാണ് കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി സഹദുള്ള, ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ.ലത്തീഫ്,കെ.പി താഹിര്‍,അന്‍സാരി തില്ലങ്കേരി,എം.പി മുഹമ്മദലി, മുസ്തഫ ചെണ്ടയാട്,എന്‍.പി റഫീഖ്, ബി.കെ അഹമ്മദ്, മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.എം.സി.സി നേതാവ് ഹാഷി നൂഞ്ഞേരി, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി. സാജിദ ടീച്ചർ, എല്‍.ജി.എം.എല്‍ സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ ടീച്ചര്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെപി അബ്ദുല്‍ റസാഖ്,കെ.ഇസ്മയില്‍ മാസ്റ്റര്‍,യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി നസീര്‍,മുന്‍ മേയര്‍ ടി.ഒ മോഹനന്‍ പ്രസംഗിച്ചു. എല്‍.ജി.എം.എല്‍ ജില്ലാ ഭാരവാഹികളായ കെ.സി.ഖാദര്‍, സമീര്‍ പുന്നാട്,താഹിറ കൊളച്ചേരി,പ്രചിത്ര കെ.വി,സൈഫുദ്ദീന്‍ നാറാത്ത്,ജസ്്ലീന ടീച്ചര്‍,അബ്ദുല്‍ ജലീല്‍ മട്ടന്നൂര്‍ നേതൃത്വം നല്‍കി.
Local Government Members League District Committee