കണ്ണൂർ: കിലോക്ക് 400 രൂപ വരെ എത്തിയ മത്തി വില ഒടുവിൽ താഴോട്ട്. ഞായറാഴ്ച തലശ്ശേരി മത്സ്യ മാർക്കറ്റിൽ എത്തിയ പെടയ്ക്കുന്ന മത്തി വിറ്റഴിച്ചത് കിലോ 100 രൂപക്ക്. തലശ്ശേരി കടപ്പുറത്ത് നിന്ന് മീൻ പിടിത്തത്തിനായി പോയ ചെറു വള്ളക്കാർക്കാണ് നല്ല പെടയ്ക്കുന്ന മത്തി കിട്ടിയത്.
ഒഴിവ് ദിവസമായതിനാൽ ചന്തയിൽ തിരക്ക് കുറവായിരുന്നു എങ്കിലും വാർത്ത പരന്നതോടെ കരയ്ക്കെത്തിയ മത്തി അൽപ സമയത്തിന് ഉള്ളിൽ വിറ്റുതീർന്നു. കണ്ണൂർ ആയിക്കരയിലും ഞായറാഴ്ച മത്തിക്ക് സമാനമായ വിലയായിരുന്നു. 80 രൂപക്കും 100 രൂപക്കും ഇടയിലാണ് ഇവിടെ കിലോ മൊത്ത വിൽപന നടന്നത്. മത്തി വില കുറഞ്ഞ് പഴയപടി ആയെങ്കിലും മറ്റ് മീനുകളുടെ വിലയിൽ കാര്യമായ മാറ്റമില്ല.
The price of sardines is 400 From to hundred