പൊതു തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അവബോധമുണ്ടാക്കുക, ജനാധിപത്യമൂല്യബോധം വളർത്തുക, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള ആശങ്ക ദൂരികരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇലക്ഷൻ മാതൃകയിൽ അക്കിപ്പറമ്പ് യുപി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.
കുട്ടികൾ തന്നെ പോളിങ്ങ് ഉദ്യോഗസ്ഥരായും, ബൂത്ത് ലെവൽ ഓഫീസർമാരായും, സ്ഥാനാർത്ഥികളുടെ ഏജൻ്റുമാരായും സുരക്ഷാ ഉദ്യോഗസ്ഥരായും ചുമതലകൾ നിർവ്വഹിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ഹരിത പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായി. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ടി കെ വിഷ്ണു നമ്പൂതിരി, സാമൂഹൃശാസ്ത്ര ക്ലബ്ബ് കൺവീനർ ഇപി സജിത്ത് കുമാർ, എസ് പി മണികണ്ഠ ദാസ്, അരുൺ ബാബു, വിഘ്നേഷ് , രത്‌നാംഗ്, പി എം മൂസ എന്നിവർ നേതൃത്വം നൽകി.
School Parliament Election was conducted