---
title: "അന്താരാഷ്ട്രയോഗ ദിനാഘോഷം ആചരിച്ചു"
english_title: " International Yoga Day was celebrated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214129/international-yoga-day-was-celebrated"
published_at: "2024-06-22T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676f64650df5_Untitled-2-web.jpg"
keywords: []
---

# അന്താരാഷ്ട്രയോഗ ദിനാഘോഷം ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത്, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻറർ, ഗവ: ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്രയോഗ ദിനാഘോഷം സംഘടിപ്പിച്ചു . പഞ്ചായത്ത്തല യോഗദിനാഘോഷം മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു .

## Article Content

**തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത്, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻറർ, ഗവ: ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്രയോഗ ദിനാഘോഷം സംഘടിപ്പിച്ചു . പഞ്ചായത്ത്തല യോഗദിനാഘോഷം മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു .

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി കുഞ്ഞി കഷ്ണൻ, എം സുനിത, സീനത്ത് മoത്തിൽ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത, ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ: കെ ജി റൊണാൾഡ് എന്നിവർ സംസാരിച്ചു . യോഗ ഇൻസ്ട്രാക്ടർ ടി വി എം ഷീമ ബോധവൽക്കരണ ക്ലാസ്സെടുത്തു.

പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: കെ എൻ അനുപമ സ്വാഗതവും മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ ഷിജി രാജേഷ് നന്ദിയും പറഞ്ഞു. യോഗദിനാഘോഷത്തിൻ്റെ ഭാഗമായി ആയുർവേദ ഡിസ്പെൻസറിയിൽ വെച്ച് ആയുഷ് യോഗ ക്ലബ്ബ് സംഗമവും കലാപരിപാടികളും, യോഗ ഹാളും പരിസരവും ശുചീകരണം, മുറിയാത്തോട് വൃദ്ധസദനം വയോജനങ്ങൾക്കായ് ചെയർ യോഗ പരിശീലനം, പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കുളിൽ ബോധവൽക്കരണ ക്ലാസ്, പട്ടുവം യു പി സ്കുളിൽ ക്വിസ് മത്സരം, പട്ടുവം ഗവ: മോഡൽ റസിഡെൻഷ്യൽ സ്കുളിൽ യോഗ ക്ലാസ്സ് ,യോഗ പ്രദർശനം എന്നിവ സംഘടിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214129/international-yoga-day-was-celebrated)