---
title: "സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സി കെ ശിവജി മാസ്റ്റർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നല്കി"
english_title: "farewell to Master CK Shivaji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212351/farewell-to-master-ck-shivaji"
published_at: "2024-06-15T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d4dc3cf06e_news-card.jpg"
keywords: []
---

# സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സി കെ ശിവജി മാസ്റ്റർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നല്കി

> **Lead Summary:** **തളിപ്പറമ്പ്: ** സ്ഥലംമാറ്റം ലഭിച്ച് ചെറുകുന്ന് സൗത്ത് ഗവ: എൽ പി സ്കുളിലേക്ക് പോകുന്ന പട്ടുവം ഗവ: ഹരിജൻ വെൽഫെയർ എൽ പി സ്കുൾ പ്രഥമ അധ്യാപകനും, പട്ടുവം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ളിമെൻറ് ഓഫീസറുമായ സി കെ ശിവജി മാസ്റ്റർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നല്കി .

## Article Content

**തളിപ്പറമ്പ്: ** സ്ഥലംമാറ്റം ലഭിച്ച് ചെറുകുന്ന് സൗത്ത് ഗവ: എൽ പി സ്കുളിലേക്ക് പോകുന്ന പട്ടുവം ഗവ: ഹരിജൻ വെൽഫെയർ എൽ പി സ്കുൾ പ്രഥമ അധ്യാപകനും, പട്ടുവം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ളിമെൻറ് ഓഫീസറുമായ സി കെ ശിവജി മാസ്റ്റർക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നല്കി .

പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, മെമ്പർമാരായ ഇ ശ്രുതി, വി ആർ ജോത്സന, പി പി സുകുമാരി, ടി വി സിന്ധു, പഞ്ചായത്ത് അസി: സെക്രട്ടരി പി വി അനിൽകുമാർ, കൃഷി ഓഫീസർ രാഗിഷ രാമദാസ്, വെറ്ററിനറി സർജൻ ഡോ: പി ആർ ആര്യ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനുവർഗീസ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212351/farewell-to-master-ck-shivaji)