---
title: "കനത്ത മഴയിൽ ചെറുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീടും സംരക്ഷണഭിത്തിയും തകർന്നു"
english_title: "A house under construction and a protective wall collapsed in "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211503/a-house-under-construction-and-a-protective-wall-collapsed-in"
published_at: "2024-06-11T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668618be39ca_news-card.jpg"
keywords: []
---

# കനത്ത മഴയിൽ ചെറുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീടും സംരക്ഷണഭിത്തിയും തകർന്നു

> **Lead Summary:** **കണ്ണൂർ : ** കനത്ത മഴയിൽ കണ്ണൂർ ചെറുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീടും സംരക്ഷണഭിത്തിയും തകർന്നു . ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച കട്ടപ്പള്ളിയിലെ കുതിരുകാരൻ ഭാസ്കരന്റെ വീടാണ് തകർന്നത്.

## Article Content

**കണ്ണൂർ : ** കനത്ത മഴയിൽ കണ്ണൂർ ചെറുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീടും സംരക്ഷണഭിത്തിയും തകർന്നു . ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച കട്ടപ്പള്ളിയിലെ കുതിരുകാരൻ ഭാസ്കരന്റെ വീടാണ് തകർന്നത്.

വീടിന്റെ പിൻഭാഗവും മുൻഭാഗത്തെ കോൺക്രീറ്റ് ബെൽറ്റുമാണ് കനത്ത മഴയിൽ തകർന്നത്. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

പഞ്ചായത്ത്-റവന്യൂ അധികൃതരെ വിവരമറിയിച്ചിട്ടും ആരും ഇതുവരെ വന്നില്ലെന്ന് ഭാസ്കരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211503/a-house-under-construction-and-a-protective-wall-collapsed-in)