---
title: "കർഷകരായ എം പി രേണുകയെയും ബിന്ദുവിനെയും ''കെ വി കെ ഫെലോ ഫാർമർ" അവാർഡ് നല്കി അദരിച്ചു "
english_title: "Farmers MP Renuka and Kakamani Bindu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211502/farmers-mp-renuka-and-kakamani-bindu"
published_at: "2024-06-11T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66686094346bc_news-card.jpg"
keywords: []
---

# കർഷകരായ എം പി രേണുകയെയും ബിന്ദുവിനെയും ''കെ വി കെ ഫെലോ ഫാർമർ" അവാർഡ് നല്കി അദരിച്ചു 

> **Lead Summary:** > **തളിപ്പറമ്പ്: ** പട്ടുവത്തെ കർഷകരായ എം പി രേണുകയെയും, കാക്കാമണി ബിന്ദുവിനെയും ''കെ വി കെ ഫെലോ ഫാർമർ " അവാർഡ് നല്കി അദരിച്ചു. മൂല്യവർദ്ധിത ഉല്പന്ന സംരംഭക വിഭാഗത്തിലാണ് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം അവാർഡ് നല്കി ആദരിച്ചത്. ശാസ്ത്രിയ വിളപരിപാലനമുറകളെ കുറിച്ചുള്ള കൃത്യമായ അവബോധം നൽകി, ഉത്പാദന ആസൂത്രണത്തിലൂടെ കൃഷിയെ സംരംഭമായി ഉയർത്തി, കണ്ണൂർ ജില്ലയിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള കൃഷി വിജ്ഞാന കോന്ദ്രത്തിൻ്റെ ഉദ്യമത്തിൽ പങ്കാളികളായി.

## Article Content

> **തളിപ്പറമ്പ്: ** പട്ടുവത്തെ കർഷകരായ എം പി രേണുകയെയും, കാക്കാമണി ബിന്ദുവിനെയും ''കെ വി കെ ഫെലോ ഫാർമർ " അവാർഡ് നല്കി അദരിച്ചു. മൂല്യവർദ്ധിത ഉല്പന്ന സംരംഭക വിഭാഗത്തിലാണ് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം അവാർഡ് നല്കി ആദരിച്ചത്. ശാസ്ത്രിയ വിളപരിപാലനമുറകളെ കുറിച്ചുള്ള കൃത്യമായ അവബോധം നൽകി, ഉത്പാദന ആസൂത്രണത്തിലൂടെ കൃഷിയെ സംരംഭമായി ഉയർത്തി, കണ്ണൂർ ജില്ലയിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള കൃഷി വിജ്ഞാന കോന്ദ്രത്തിൻ്റെ ഉദ്യമത്തിൽ പങ്കാളികളായി.

വരുമാന വർദ്ധനവ് കൈവരിച്ച ജില്ലയിലെ കർഷകരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് രോണകക്കും ബിന്ദുവിനും അവാർഡ് ലഭിച്ചത്. ജില്ലയിൽ നിന്നും 111 കർഷകരെയാണ് അവാർഡ് നല്കി ആദരിച്ചത്. പട്ടുവം മാണുക്കര സ്വദേശിയാണ് രേണുക. പട്ടുവം മംഗലശേരി പടിഞ്ഞാറ് സ്വദേശിയാണ് ബിന്ദു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211502/farmers-mp-renuka-and-kakamani-bindu)