"തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു" എന്ന വ്യാജവാർത്തക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Jun 9, 2024 02:11 PM | By Sufaija PP

തളിപ്പറമ്പ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ തകർക്കാൻ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന 'മഞ്ഞപ്പിത്ത വ്യാപനം' വ്യാജമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. തളിപ്പറമ്പ് നഗരസഭയിലെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ മാസം മഞ്ഞപ്പിത്ത ബാധയുമായി ബന്ധപ്പെട്ട പരിശോധന നടത്തിയപ്പോൾ ഒരു കിണറിലെ വെള്ളമാണ് ഉറവിടമെന്നു കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. കൂടാതെ നഗരസഭയുടെ കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും വെള്ളം പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാനും നഗരസഭ ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് നഗരത്തിൽ മുഴുവൻ മഞ്ഞപ്പിത്തം പടരുന്നുണ്ടെന്നും അതിനാൽ ടൗണിൽ നിന്നും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പരമാവധി ഒഴിവാക്കുക എന്നുള്ള വ്യാജ പ്രചരണം സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് തളിപ്പറമ്പ് നഗരത്തിലെ വ്യാപാര ശൃംഖലയെ തകർക്കാനുള്ള ഗൂഢമായ നീക്കമാണെന്നും വസ്തുത എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി അഭ്യർത്ഥിച്ചു.

വലിയ പെരുന്നാൾ പ്രമാണിച്ച് കച്ചവടം നടക്കുന്ന ഈ സമയത്ത് ഇത്തരമൊരു വ്യാജ പ്രചരണം തളിപ്പറമ്പ് നഗരത്തെ തകർക്കാൻ വേണ്ടിയാണെന്നും ഇത് തികച്ചും വ്യാജമാണെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. തളിപ്പറമ്പിൽ വരുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല എന്നുള്ളതും കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോൾ കാലാകാലങ്ങളിൽ നമ്മുടെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളുടെ ഫലമായി ഇത്തരം രോഗങ്ങൾ പടരുന്നത് സ്വാഭാവികമാണ്.

തളിപ്പറമ്പിലെ ഒരു നിശ്ചിത സ്ഥലത്ത് മാത്രം ഉണ്ടായ അത്തരമൊരു രോഗബാധ നഗരസഭാ അധികൃതർ ഇടപെട്ട് കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടും അത് മുതലെടുത്തു കൊണ്ട് നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സമിതി അറിയിച്ചു.

take strong legal action against fake news

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Jul 27, 2024 11:47 AM

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്...

Read More >>
 സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jul 27, 2024 11:44 AM

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ...

Read More >>
കാർഗിൽ വിജയ ദിനം; വീരജവാൻമാരുടെ സ്മരണയ്ക്കു മുൻപിൽ പുഷ്പ ചക്രമർപ്പിച്ചു

Jul 26, 2024 06:05 PM

കാർഗിൽ വിജയ ദിനം; വീരജവാൻമാരുടെ സ്മരണയ്ക്കു മുൻപിൽ പുഷ്പ ചക്രമർപ്പിച്ചു

കാർഗിൽ വിജയ ദിനം; വീരജവാൻമാരുടെ സ്മരണയ്ക്കു മുൻപിൽ പുഷ്പ...

Read More >>
ഓഗസ്റ്റിൽ 13 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

Jul 26, 2024 05:59 PM

ഓഗസ്റ്റിൽ 13 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

ഓഗസ്റ്റിൽ 13 ദിവസം ബാങ്കുകൾ അടഞ്ഞു...

Read More >>
കണ്ണൂർ കളക്ടറേറ്റ് അനക്സിൽ കൂറ്റൻമരങ്ങൾ കടപുഴകി വീണ് രണ്ട് കാറുകൾ തകർന്നു

Jul 26, 2024 05:56 PM

കണ്ണൂർ കളക്ടറേറ്റ് അനക്സിൽ കൂറ്റൻമരങ്ങൾ കടപുഴകി വീണ് രണ്ട് കാറുകൾ തകർന്നു

കണ്ണൂർ കളക്ടറേറ്റ് അനക്സിൽ കൂറ്റൻമരങ്ങൾ കടപുഴകി വീണ് രണ്ട് കാറുകൾ...

Read More >>
 കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു കുളം നവീകരിച്ചു

Jul 26, 2024 05:52 PM

കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു കുളം നവീകരിച്ചു

കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു കുളം...

Read More >>
Top Stories










News Roundup