തളിപ്പറമ്പ്; നഗരസഭാ പരിധിയിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ബിഫാ കോപ്ലക്സിലെ 24 ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിതീകരിച്ച സാഹചര്യത്തിൽ നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി എന്നവരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെൽത്ത് സ്റ്റന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നബീസാ ബീവി,വാർഡ് കൗൺസിലർ നുബില, നഗരസഭ കൗൺസിലർമാരായ വത്സരാജൻ, ഒ സുഭാഗ്യം DMO പ്രതിനിധി ടെക്നിക്കൽ അസിസ്റ്റൻ്റ് രാധാകൃഷ്‌ണൻ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ നഗരസഭാ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ ചെയർപേഴ്‌സൻ ചേമ്പറിൽ വച്ച് നടന്ന അടിയന്തിര യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്‌ത് വിലയിരുത്തി.
ഇ സ്ഥാപനത്തിലെ വെള്ളം പരിശോധിച്ച റിപ്പോർട്ട് ബാക്ടീരിയയുടെ സാന്നിധ്യവും,ഇ കോളി ബാക്റ്റീരിയയും കൂടുതൽ ഉണ്ടെന്നുള്ള കാര്യം ബോധ്യപ്പെട്ടു. അതിനാൽ രോഗകാരണം സ്ഥാപനത്തിലെ കിണറിലെ വെള്ളമാണെന്ന് മനസ്സിലായി. അതിനാൽ ആ കിണറിലെ വെള്ളം അടുത്ത ഒരു മാസത്തേക്ക് ഉപയോഗിക്കരുതെന്നും ഇ സമയം വരെ ഒന്നിടവിട്ട സൂപ്പർ ക്ളോറിനേഷൻ നടത്തണമെന്നും അത് വരെ ജപ്പാൻ കുടിവെള്ളം ഉപയോഗിക്കുവാനും നിർദ്ദേശം നൽകി കൊണ്ട് ഈ കെട്ടിട ഉടമക്ക് നോട്ടീസ് നൽകുവാൻ തീരുമാനിച്ചു.
നഗരസഭ ആരോഗ്യവിഭാഗം ഇടവിട്ട് ഇടവിട്ട് പരിശോധന നടത്താനും ഷോപ്പിംഗ് കോപ്ലക്‌സിലെ മുഴുവൻ സ്ഥാപനത്തിൽ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻനും സമീപത്തുള്ള സ്‌കൂൾകൾക്കെല്ലാം രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകുവാനും യോഗത്തിൽ തീരുമാനിച്ചു. നഗരത്തിലെ ഹോട്ടലുകൾ കൂൾ ബാറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കുടിവെള്ളം സപ്ലൈ ചെയ്യുന്ന ഏജൻസികൾ/ വ്യക്തികൾ നഗരസഭയിൽ രെജിസ്റ്റർ ചെയ്ത് വെള്ളം പുതുതായി ടെസ്റ്റ് ചെയ്‌ത റിപ്പോർട്ട് ഒരാഴ്ചക്കകം നഗരസഭക്ക് നൽകുന്നതിന് അറിയിപ്പ് നൽകുവാനും സമീപത്തുള്ള പ്രധാനപ്പെട്ട കിണറുകളിൽ നാളെ 05/06/2014 ന് നഗരസഭ ആരോഗ്യവിഭാഗം,പബ്ലിക്ക് ഹെൽത്ത്.ഫുഡ് സേഫ്റ്റി എന്നിവരുടെ നേത്യത്വത്തിൽ വാട്ടർ സാമ്പിൾ എടുക്കുന്നതിന് പ്രസ്തുത കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുവാനും തീരുമാനിച്ചു.
Jaundice in Taliparam Municipality