തളിപ്പറമ്പ്: സാങ്കേതിക വിദ്യാധിഷ്ടിത കൃഷിയിൽ സഹകരണ മേഖലയുടെ നൂതന പദ്ധതിയുടെ ഭാഗമായി പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് ഇത്തവണയും നൂറ് ഏക്കറിൽ കന്നി കൊയ്ത്തിനായി നെൽകൃഷി ഇറക്കുന്നു . ഇതിൻ്റെ ഭാഗമായി പട്ടുവം കാവുങ്കലിൽ ഞാറ് നടീൽ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ ടി വി സിന്ധു, തളിപ്പറമ്പ് സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ ടി വി രതീഷ്, പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ്, വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ്, പട്ടുവം പഞ്ചായത്ത് വനിത സഹകരണ സംഘം പ്രസിഡണ്ട് ടി ലത, പി ബാലകൃഷണൻ ( സി പി എം), പി വി മുകുന്ദൻ ( ആർ ജെ ഡി ), എം കരുണാകരൻ ( എൻ സി പി) എന്നിവർ സംസാരിച്ചു. ബേങ്ക് പ്രസിഡണ്ട് വി വി ബാലകഷ്ണൻ സ്വാഗതവും ബേങ്ക് സെക്രട്ടരി കെ പി ശ്രീനിവാസൻ നന്ദിയും പറഞ്ഞു .
വിളവെടുത്ത് ലഭിക്കുന്ന നെല്ല് അരിയാക്കി പട്ടുവം കുത്തരി എന്ന പേരിൽ ബേങ്കിൻ്റെ നീതി സ്റ്റോർ മുഖേന ഉപഭോക്താക്കൾക്ക് വില്പന നടത്തി വരികയാണ്. ആദ്യവർഷം പട്ടുവം കുത്തരിക്ക് കിലോഗ്രാമിന് അറുപത് രൂപ നിരക്കിലാണ് വിറ്റിരുന്നത്. ഇപ്പോൾ അമ്പത് രൂപക്കാണ് വില്ക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനായാണ് ബേങ്ക് നെൽകൃഷി രംഗത്തിറങ്ങിയത്.
ആദ്യ വർഷം ഇരുപത് ഏക്രയിലും, രണ്ടാം വർഷം നാല്പത് ഏക്രയിലും, മൂന്നാം വർഷം അമ്പത്തിയഞ്ച് ഏക്രയിലും, നാലാം വർഷം അറുപത് എക്രയിലും അഞ്ചാവർഷം നൂറ് ഏക്രയിലുമാണ് കൃഷിയിറക്കിയിരുന്നത്. ഇപ്പോൾ കാവുങ്കൽ , കുന്നരു, മുതുകുട എന്നി പാടശേഖരയരങ്ങളിലാണ് കന്നി കൊയ്ത്തിന് വേണ്ടി കൃഷി ഇറക്കുന്നത്. ജ്യോതി നെൽവിത്താണ് നെൽകൃഷിക്ക് ഉപയോഗിക്കുന്നത്. ബേങ്കിലെ സീനിയർ ക്ലർക്ക് പി അശോകനാണ് ഈ പദ്ധതിയുടെ കോ-ഓർഡിനേറ്റർ
Paddy cultivation in 100 acres