കണ്ണൂർ : ലോകസഭാ ഇലക്ഷൻ 2024 വോട്ടെണ്ണലോടനുബന്ധിച്ച് കണ്ണൂർ സിറ്റി ജില്ലയിൽ ക്രമസമാധാനം ഉറപ്പിക്കുന്നതിൻറെ ഭാഗമായയും” 27.05.2024 തിയ്യതി ബഹുഡപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ്. കണ്ണൂർ റേഞ്ച് അവർകളുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലെടുത്ത തീരുമാന പ്രകാരവും താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിക്കുന്നു.

1. ഇലക്ഷൻ റിസൽട്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ 04.06.2024 തീയ്യതി വൈകുന്നേരം 07.00 മണിക്ക് മുമ്പായി അവസാനിപ്പിക്കേണ്ടതാണ്.
2 ഇലക്ഷനുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകൾ 30.05.2024 തിയ്യതിക്ക് മുമ്പായി അതാത് രാഷ്ട്രീയ പാർട്ടികൾ നീക്കം ചെയ്യേണ്ടയാണ്. അല്ലാത്തപക്ഷം പോലീസ് നീക്കം ചെയ്യുന്നതാണ്.
3. വാഹന പ്രകടനങ്ങൾ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ കേന്ദ്രീകരിക്കേണ്ടതും മറ്റു പഞ്ചായത്ത് പരിധിയിലേക്ക് പാടില്ലാത്തതുമാണ്. കടക്കാൻ
4. ആഹ്‌ളാദ പ്രകടനങ്ങളുടെ റൂട്ട് കൃത്യമായി പോലീസിനെ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
5. പ്രകടനങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്തതും എതിർ പാർട്ടി ഓഫീസുകളുടെ മുമ്പിലോ എതിർ പാർട്ടി നേതാക്കളുടെ വീടിന് മുമ്പിലോ പ്രകോപനപരമായ പ്രകടനങ്ങൾ നടത്താൻ പാടില്ലാത്തതുമാണ്.
6. ആഹ്ലാദ പ്രകടനങ്ങളിൽ പടക്കങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
7. രാഷ്ട്രീയ പാർട്ടികൾ ആഹ്ലാദ പ്രകടനത്തിനായി പഞ്ചായത്ത് തലത്തിൽ ഉത്തരവാദിത്തമുള്ള വളണ്ടിയർമാരെ നിയമിക്കേണ്ടതും പ്രകടനങ്ങളെ കൃത്യമായി നിയന്ത്രിക്കേണ്ടതുമാണ്. അവർ
8. എല്ലാ ആഹ്ലാദ പ്രകടനത്തോടൊപ്പവും രാഷ്ട്രീയ പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
9. ആഹ്ളാദ പ്രകടനത്തിൽ സ്ഥാനാർത്ഥി പങ്കെടുക്കുന്നുണ്ടെങ്കിൽ ആയതിൻ്റെ വിവരം രാഷ്ട്രീയ പാർട്ടികൾ കൗണ്ടിംഗ് ദിവസം 11 മണിക്ക് മുമ്പായി അതാത് പോലീസ് സ്റ്റേഷനുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലും അറിയിക്കേണ്ടതാണ്.
10. ലോകസഭാ മണ്ഡലത്തിൽ വിജയിക്കുന്ന മുന്നണിയുടെ ആഹ്‌ളാദ പ്രകടനം 04.06.2024 തീയ്യതിയിലും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന മുന്നണിയുടെ ആഹ്ളാദപ്രകടനം അടുത്ത ദിവസങ്ങളിലുമായി നടത്തേണ്ടതാണ്.
11. എല്ലാ ആഹ്ലാദ പ്രകടനങ്ങൾക്കും മൈക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ നിയമാനുസൃതമായ പോലീസ് അനുമതി എടുക്കേണ്ടതാണ്. DJ സിസ്റ്റത്തിൻറെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
12. സ്ഥാനാർത്ഥികളുടെ ഒദ്യോഗിക വോട്ടെണ്ണൽ ഏജൻറുമാർ ഒഴികെ സാധാരണ പ്രവർത്തകർ ഒഴിവാക്കേണ്ടതാണ്. വേട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്നത് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കാരണവശാലും ആഹ്ലാദ പ്രകടനം അനുവദിക്കുന്നതല്ല. യാതൊരു
13. വാഹനം ഉപയോഗിച്ചുള്ള ആഹ്ലാദ പരകടനം ഒഴിവാക്കേണ്ടതാണ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചുള്ള ബൈക്ക് റൈഡിംഗ്, ട്രിപ്പിൾ റൈഡിംഗ്, ബൈക്ക് ഓടിച്ച് കൊണ്ടുള്ള കൊടി വീശൽ എന്നിവ അനുവദിക്കുന്നതല്ല.
14. വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാവുന്ന തരത്തിൽ ആഹ്ളാദ പ്രകടനം അനുവദിക്കുന്നതല്ല
Vote