---
title: "കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു )പട്ടുവം ഡിവിഷൻ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Construction Workers Union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207906/construction-workers-union"
published_at: "2024-05-27T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543e7545129_Untitled-2-web.jpg"
keywords: []
---

# കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു )പട്ടുവം ഡിവിഷൻ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) പട്ടുവം ഡിവിഷൻ സമ്മേളനം സർക്കരിനോടാവശ്യപ്പെട്ടു. മുറിയാത്തോട് അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു .

## Article Content

**തളിപ്പറമ്പ്: ** ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) പട്ടുവം ഡിവിഷൻ സമ്മേളനം സർക്കരിനോടാവശ്യപ്പെട്ടു. മുറിയാത്തോട് അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു .

ടി വി പ്രേമൻ അധ്യക്ഷത വഹിച്ചു. എൻ ചന്ദ്രൻ , പി ശ്രീമതി സംസാരിച്ചു. ടി ഭാസ്ക്കരൻ സ്വാഗതം പറഞ്ഞു . ഭാരവാഹികളായി ടി വി പ്രേമൻ (പ്രസിഡൻ്റ്) പി മുകുന്ദൻ, കെ നാരായണൻ, പി മോഹന കൃഷ്ണൻ (വൈസ് പ്രസിഡണ്ട് മാർ) ടി ഭാസ്ക്കരൻ (സെക്രട്ടറി) പി കുഞ്ഞികൃഷ്ണൻ, വി വി ബാലകൃഷ്ണൻ, കുമ്പക്കര രാജൻ ( ജോ: സെക്രട്ടരിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207906/construction-workers-union)