---
title: "എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "felicitation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207901/felicitation"
published_at: "2024-05-27T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543dc342bfa_Untitled-2-web.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് നവചേതന സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് നവചേതന സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

അരിയിൽ യു പി സ്കൂൾ അധ്യാപകൻ പി ഷാഫി മാസ്റ്റർ ( ട്രൈയിനർ സി ഐ ജി ഐ, പോസിറ്റീവ് കമ്മ്യൂൺ) ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. മുറിയാത്തോട് പ്രഭാത് ഹാളിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡണ്ട് പി വി പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രഭാത് കലാസമിതി പ്രസിഡണ്ട് കെ അനൂപ് സംസാരിച്ചു. സംഘം സെക്രട്ടരി കെ വി ലോഹിതാക്ഷൻ സ്വാഗതവും ജോ: സിക്രട്ടറി എൻ കണ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207901/felicitation)