---
title: "പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം  ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി"
english_title: "Farewell to VK Seema"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207528/farewell-to-vk-seema"
published_at: "2024-05-25T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651b3a3a5d02_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം  ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **തളിപ്പറമ്പ്:** പതിനഞ്ച് വർഷത്തെ സ്തുത്യർഹ മായ സേവനത്തിനു ശേഷം ഏഴോം ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അക്കൗണ്ടൻ്റ് വി കെ സീമക്ക് കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ യാത്രയയപ്പ് നല്കി. സി ഡി എസ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്:** പതിനഞ്ച് വർഷത്തെ സ്തുത്യർഹ മായ സേവനത്തിനു ശേഷം ഏഴോം ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അക്കൗണ്ടൻ്റ് വി കെ സീമക്ക് കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ യാത്രയയപ്പ് നല്കി. സി ഡി എസ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, കുടുംബശ്രീ മെമ്പർ സെക്രട്ടരി പി വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ വി വിനിത നന്ദിയും പറഞ്ഞു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി സി ഡി എസിനു വേണ്ടി ഉപ്രഹരം നല്കി. പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ പുതിയ അക്കൗണ്ടൻറായി എൻ രമ്യ ചുമതലയേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207528/farewell-to-vk-seema)