ജൂണിലെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് കമീഷണർ. സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകൾ മെയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റി. ഈമാസത്തെ റേഷൻ വിതരണം 31ന് അവസാനിപ്പിക്കും. കാലവർഷം ശക്തമായ സാഹചര്യത്തിൽ വെള്ളം കയറാൻ സാധ്യതയുള്ള എൻഎഫ് എസ്എ ഗോഡൗണുകളിലെയും റേഷൻ കടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസർമാർ ശ്രദ്ധിക്കണം. ഗോഡൗണുകളിൽ ക്രമക്കേടുകൾ ഉണ്ടായാൽ പൊലീസ് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാ പേർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.
ration