കൊളച്ചേരി : പ്രാർത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമെന്നും ഹജ്ജ് വേളയിൽ ഈ ആയുധം പരമാവധി പ്രയോജനപ്പെടുത്താൻ ഹജ്ജാജിമാർ ശ്രദ്ധിക്കണമെന്നും ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു . കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് - പി ടി എച്ച് ആഭിമുഖ്യത്തിൽ പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധക്കെടുതി മൂലം ഏറെ പ്രയാസമനുഭവിക്കുന്ന ഫലസ്തീനിൽ സമാധാനം സ്ഥാപിക്കുന്നതിനും ഫാസിസ്റ്റ് ഭരണത്തിൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യൻ ജനതക്ക് മോചനം ലഭിക്കുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എച്ച് കൊളച്ചേരി മേഖല വൈസ് പ്രസിഡണ്ട് അഹ്മദ് തേർലായി ഉദ്ബോധന പ്രഭാഷണം നിർവ്വഹിച്ചു.
പി.പി താജുദ്ധീൻ മയ്യിൽ, അഫ്സൽ കയ്യങ്കോട്, സകരിയ്യ മാണിയൂർ, പി മമ്മു കമ്പിൽ, ഒ.സി അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, സി.എച്ച് അബൂബക്കർ കമ്പിൽ, ബി മുസ്തഫ ഹാജി തുടങ്ങിയ ഹജ്ജാജിമാർ മറുപടി പ്രസംഗം നടത്തി. ടി.വി ഹസൈനാർ മാസ്റ്റർ, പി.പി മുജീബ് റഹ്മാൻ കമ്പിൽ, എം അബ്ദുൽ അസീസ്, കെ കെ.എം ബഷീർ മാസ്റ്റർ, കുഞ്ഞഹമ്മദ് കുട്ടി തൈലവളപ്പ്, മുനീർ മേനോത്ത്, പി.പി.സി മുഹമ്മദ് കുഞ്ഞി, മൻസൂർ പാമ്പുരുത്തി , അബ്ദുൽ ഖാദർ ചെറുവത്തല, ജുബൈർ മാസ്റ്റർ മയ്യിൽ സംബന്ധിച്ചു. പി.ടി.എച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി ഹാഷിം മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി
PTH Kolachery region organized a farewell meet for Hajjajis