കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു; നാളെ ചുമതലയേൽക്കും

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു; നാളെ ചുമതലയേൽക്കും
May 7, 2024 03:15 PM | By Sufaija PP

തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. ചുമതല കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ സുധാകരൻ അധ്യക്ഷനായി ചുമതലയേൽക്കും. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ‘പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ’ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനുള്ള കത്തായിരുന്നു എഐസിസി ഹസനു നൽകിയിരുന്നത്.

തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്നും എന്നാൽ അതിനു മുൻപ് നിർദേശം ലഭിച്ചാൽ ഒഴിയുമെന്നും മനോരമ ഓൺലൈൻ ക്രോസ് ഫയർ അഭിമുഖത്തിൽ ഹസൻ പറഞ്ഞിരുന്നു. ‘‘വിഷയത്തിൽ താനും സുധാകരനും തമ്മിൽ തർക്കമില്ല. ഉടനെ തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി തനിക്ക് അറിവില്ല. മാറിക്കൊടുക്കാതിരിക്കുക എന്ന പ്രശ്നവും ഉദിക്കുന്നില്ല. എഐസിസി നിർദേശം എന്തായാലും അത് അനുസരിക്കും’’–ഇതായിരുന്നു ഹസന്റെ വാക്കുകൾ.

K. Sudhakaran returns to KPCC chairmanship

Next TV

Related Stories
ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

May 19, 2024 06:08 PM

ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ്...

Read More >>
കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

May 19, 2024 06:04 PM

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി...

Read More >>
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി

May 19, 2024 05:56 PM

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ...

Read More >>
പുതിയതെരു ദേശീയപാതയിലെ അപകടമരണം:  യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു

May 19, 2024 03:06 PM

പുതിയതെരു ദേശീയപാതയിലെ അപകടമരണം: യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു

പുതിയതെരു ദേശീയപാതയിലെ അപകടമരണങ്ങൾ: യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു...

Read More >>
സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ കെ നായനാർ ചരമദിനം ആചരിച്ചു

May 19, 2024 09:59 AM

സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ കെ നായനാർ ചരമദിനം ആചരിച്ചു

സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ കെ നായനാർ ചരമദിനം...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

May 19, 2024 09:53 AM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം...

Read More >>
Top Stories










News Roundup