യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചേലേരി മുക്കിൽ പൊതുയോഗം സംഘടിപ്പിച്ചു

യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചേലേരി മുക്കിൽ പൊതുയോഗം സംഘടിപ്പിച്ചു
Apr 23, 2024 02:18 PM | By Sufaija PP

ചേലേരി: ജനദ്രോഹ ഭരണം കൊണ്ടും, ഇതിനെ വിമർശിക്കുന്ന പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുകയും ചെയ്യുക വഴി കേരളം - കേന്ദ്രത്തിൻ്റെ കാർബൺ കോപ്പിയായി അധ:പതിച്ചതായി തൃക്കാക്കര എം.എൽ എ ഉമാ തോമസ് അഭിപ്രായപ്പെട്ടു കണ്ണൂർ ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു. ഡി. എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചേലേരിമുക്കിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമാതോമസ് എം.എൽ.എ .

സഹന സമരത്തിലൂടെ നമ്മുടെ പൂർവ്വികർ നേടിത്തന്ന സ്വാതന്ത്ര്യം നമ്മെ ഒന്നിപ്പിച്ചു. മതപരമായ വിഭാഗീയത നമുക്കില്ല. നമ്മെ തമ്മിലടിപ്പിക്കുന്ന ഇന്നത്തെ ഈ ഭരണം തുടരണമോയെന്ന് കേരള ജനത ചിന്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, എ.ഐ സി.സി അംഗം വി.എ നാരായണൻ, കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ഇ.ആർ വിനോദ് തുടങ്ങിയവർ പ്രഭാഷണം നടത്തി.

മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ , മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.പി മുഹമ്മദലി, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, ഡി സി സി നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, ദളിദ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, വിജേഷ് ചേലേരി സംസാരിച്ചു കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതി കൺവീനർ എം കെ സുകുമാരൻ സ്വാഗതവും, വർക്കിംഗ് കൺവീനർ മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

UDF Kolachery Panchayat Committee organized public meeting

Next TV

Related Stories
നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

May 3, 2024 06:58 PM

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം...

Read More >>
പിലാത്തറ ചായ് കോർണറിലെ കവർച്ച: പ്രതികൾ പിടിയിലായി

May 3, 2024 06:56 PM

പിലാത്തറ ചായ് കോർണറിലെ കവർച്ച: പ്രതികൾ പിടിയിലായി

പിലാത്തറ ചായ് കോർണറിലെ കവർച്ച: പ്രതികൾ...

Read More >>
സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്

May 3, 2024 06:00 PM

സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ...

Read More >>
കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

May 3, 2024 05:58 PM

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക്...

Read More >>
ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

May 3, 2024 04:06 PM

ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന...

Read More >>
സമസ്ത മദ്രസകൾക്ക് മെയ് 6 വരെ അവധി

May 3, 2024 12:45 PM

സമസ്ത മദ്രസകൾക്ക് മെയ് 6 വരെ അവധി

സമസ്ഥ മദ്രസകൾക്ക് മെയ് 6 വരെ...

Read More >>
Top Stories