---
title: "യുവതിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് ഓട്ടോ ഡ്രൈവർക്ക് ഭീഷണി: കേസെടുത്തു "
english_title: "Auto driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200064/auto-driver"
published_at: "2024-04-20T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623df3be460f_Police-Jeep.jpg"
keywords: []
---

# യുവതിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് ഓട്ടോ ഡ്രൈവർക്ക് ഭീഷണി: കേസെടുത്തു 

> **Lead Summary:** **ആലക്കോട് : **ഭാര്യയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവിട്ടതിന് ഭര്‍ത്താവ് ഓട്ടോഡ്രൈവരെ ചീത്തവിളിക്കുകയും കത്തിയെടുത്തുകാട്ടി കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

## Article Content

**ആലക്കോട് : **ഭാര്യയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവിട്ടതിന് ഭര്‍ത്താവ് ഓട്ടോഡ്രൈവരെ ചീത്തവിളിക്കുകയും കത്തിയെടുത്തുകാട്ടി കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ആലക്കോട് രയരോത്തെ ഇഞ്ചിക്കാലായില്‍ സുനീറിന്റെ പേരിലാണ് കേസ്. കഴിഞ്ഞ 16 ന് വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. രയരോത്തെ ഓട്ടോഡ്രൈവര്‍ കട്ടയ്ക്കല്‍ വീട്ടില്‍ ജില്‍സ് സെബാസ്റ്റ്യൻ്റെ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200064/auto-driver)