ചപ്പാരപ്പടവ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ടിമ്പര്‍ തൊഴിലാളി യൂണിയന്‍ ,ചപ്പാരപ്പടവ് ഡിവിഷന്‍ കമ്മറ്റി ചപ്പാരപ്പടവ് ടൗണില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് തീവെച്ച് നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്ക്കുന്ന ചപ്പാരപ്പടവ് പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ കുത്സിത ശ്രമമാണ് ഈ സംഭവത്തിന് പിന്നില്‍ എന്ന് സംശയിക്കുന്നതായി എല്‍.ഡി.എഫ് ആരോപിച്ചു.

കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം ചപ്പാരപ്പടവ് ലോക്കല്‍ കമ്മറ്റി പോലീസധികൃതരോട് ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. സി.ഐ.ടി.യു ഡിവിഷന്‍ സെക്രട്ടെറി മെജോ ഉപ്പാണിയില്‍ നല്‍കിയ പരാതി പ്രകാരം പോലീസ് കേസെടുത്തു.
board destroyed