കണ്ണൂർ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലചെയ്യപ്പെട്ട സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും ഹോസ്റ്റൽ വാർഡനേയും ക്യാമ്പസ് ഡീനിനേയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടും എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കണ്ണൂർ ഡി ഐ ജി ഓഫീസിലേക്ക് മാർച്ചിൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മാർച്ച് താവക്കര ഗവ.യുപി സ്കൂളിന് മുൻവശം ബാരിക്കേഡ് കെട്ടി തടഞ്ഞു. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഇർഷാദ് മൊഗ്രാൽ, റുമൈസ റഫീഖ്, എം എസ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, താഹ തങ്ങൾ, ജനറൽ സെക്രട്ടറി റംഷാദ് പേരാവൂർ, സവാദ് അംഗടിമുഖർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മാർച്ചിനോടനുബന്ധിച്ച് വൻ പോലീസ് സന്നാഹമാണ് ഡി ഐ ജി ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചത്.
Water cannons were used during MSF's march