കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റും മാക്സ് ഹെൽത്ത് ലാബും സംയുക്തമായി ടി നസിറുദ്ധിൻ അനുസ്മരണാർത്ഥം സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത ദാനസേന രൂപീകരണവും പൊക്കുണ്ട് മാക്സ് ഹെൽത്തിൽ വെച്ച് നടന്നു.

യൂണിറ്റ് പ്രസിഡന്റ് ഏഷ്യൻ മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ ഏസ് റിയാസ് ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെവി നാരായണൻ കുട്ടി ആശംസ അർപ്പിച്ച് സംസാരിച്ചു യൂണിറ്റ് ജനറൽ സെക്രട്ടറി സമീർ ഡ്യൂട്ടി ഫ്രീ സ്വാഗതവും നൗഷാദ് മാക്സ് ഹെൽത്ത് നന്ദിയും പറഞ്ഞു
Organized free medical camp and formation of blood donation squad