തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. മാര്‍ച്ച് 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, തീയതി മാറ്റിയതില്‍ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വ്യക്തതയില്ല. കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണനാ കാര്‍ഡിന് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) അര്‍ഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്. 18ന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി മാര്‍ച്ച് 15, 16, 17 തീയതികളില്‍ എല്ലാ താലൂക്കിലും ക്യാംപുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

Ration card mustering