---
title: "ആടിക്കുംപാറയിൽ ജപ്പാൻ കുടിവെള്ളത്തിന്റെ ടാങ്കിൽ നിന്ന് വെള്ളമോഴുകി വീടുകളിൽ വെള്ളം കയറി"
english_title: "In Adikumpara, water gushed out"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172272/in-adikumpara-water-gushed-out"
published_at: "2023-12-26T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a62746ffb7_news-card.jpg"
keywords: []
---

# ആടിക്കുംപാറയിൽ ജപ്പാൻ കുടിവെള്ളത്തിന്റെ ടാങ്കിൽ നിന്ന് വെള്ളമോഴുകി വീടുകളിൽ വെള്ളം കയറി

> **Lead Summary:** ആടിക്കുംപാറയിൽ ജപ്പാൻ കുടിവെള്ളത്തിന്റെ ടാങ്കിൽ നിന്ന് വെള്ളമോഴുകി വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി ആടിക്കുംപാറ ആറാം വാർഡിലാണ് സംഭവം. ജപ്പാൻ കുടിവെള്ളത്തിന്റെ വാൽവ് ഓഫാക്കാൻ മറന്നത് മൂലം നാലു വീടുകളിൽ വെള്ളം കയറി ചളിക്കുളമായിരിക്കുകയാണ്.

## Article Content

ആടിക്കുംപാറയിൽ ജപ്പാൻ കുടിവെള്ളത്തിന്റെ ടാങ്കിൽ നിന്ന് വെള്ളമോഴുകി വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി ആടിക്കുംപാറ ആറാം വാർഡിലാണ് സംഭവം. ജപ്പാൻ കുടിവെള്ളത്തിന്റെ വാൽവ് ഓഫാക്കാൻ മറന്നത് മൂലം നാലു വീടുകളിൽ വെള്ളം കയറി ചളിക്കുളമായിരിക്കുകയാണ്.

ഒരു വീട്ടിലെ കോഴികൂട് പൂർണമായി മുങ്ങി കോഴികളെല്ലാം ചത്തുപോയി. രാത്രിയിൽ വെള്ളം കണ്ട് ആറാം വാർഡ് കൗൺസിലർ ഖദീജയും അവരുടെ ഭർത്താവും കാര്യം തിരക്കിയപ്പോഴാണ് ജപ്പാൻ കുടിവെള്ള ജീവനക്കാർ വാൾവ് ഓഫാക്കാതെ ഉറങ്ങിപ്പോയത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അവരെ വിളിച്ചുണർത്തിയാണ് വാൾവ് അടച്ചത്.

ജീവനക്കാരുടെ അശ്രദ്ധമൂലം നാല് വീടുകളിലുള്ളവർക്ക് വൻനാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വാട്ടർ അതോറിറ്റി ജീവനക്കാരുടെ ഈ അനാസ്ഥയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീട്ടുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

തളിപ്പറമ്പ് ചെയർ പേഴ്‌സൺ മുർഷിദ കോങ്ങായി, വാർഡ് മെമ്പർ കദീജ, ജയ്‌ഹിന്ദ്‌ സെക്രട്ടറി മാവിലെ പത്മനാഭൻ, പ്രഭാകരൻ എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172272/in-adikumpara-water-gushed-out)