ബാംഗ്ലൂരിൽ വെച്ച് നടന്ന ദേശീയ ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിഭാഗത്തിൽ 59 കിലോ കാറ്റഗറിയിൽ കേരളത്തിന് വേണ്ടി രണ്ടാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി തീർന്ന ടികെ.മുർഷിദ് മടക്കരയെ, എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
മാട്ടൂൽ സൗത്ത് സിഎച്ച് സൗധത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നസീർ.ബി.മാട്ടൂൽ ഉദ്ഘാടനം ചെയ്തു. എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സജീർ മടക്കര അദ്ദ്യക്ഷത വഹിച്ചു. അനുമോദനങ്ങൾ നന്മയുള്ള മനസ്സുകളിലെ വറ്റാത്ത പ്രചോദനത്തിന്റെ നീരുറവകളാണെന്നും, അഭിനന്ദിക്കുന്നവരും അഭിനന്ദിക്കപ്പെടുന്നവരും ഒരേ നിലയിൽ ആദരിപ്പെടുന്ന പ്രക്രിയയാണ് അനുമോദന ചടങ്ങുകളെന്നും മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ ബി മാട്ടൂൽ പറഞ്ഞു.
ഇന്റർനാഷണൽ ബ്രദർ ഹുഡ് മജീഷ്യനും മുർഷിദിന്റെ പിതാവുമായ കെ.മുസ്തഫ അവതരിപ്പിച്ച മാജിക്ക് ഇനങ്ങൾ സദസ്സിന് കൗതുകരമായി. മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് സെക്രട്ടറി കെപി.അബ്ദുൽ നാസർ, എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.അബ്ദുൾ റാസിഖ് , ട്രഷറർ എംകെ.ജലാലുദ്ദീൻ, മുസ്ലിം ലീഗ് പത്താം വാർഡ് ജനറൽ സെക്രട്ടറി സി.അഷ്റഫ്, വൈസ് പ്രസിഡണ്ട് ഇവി.അലി ഹാജി, ട്രഷറർ സിഎച്ച്.ഷഫീഖ്, മുസ്ലിം യൂത്ത് ലീഗ് മാട്ടൂൽ സൗത്ത് ശാഖ ജനറൽ സെക്രട്ടറി ഇകെവി.ആബിദ് സംസാരിച്ചു.
എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി വക പ്രത്യേക പ്രശംസ ഫലകം ടികെ.മുർഷിദിന് ചടങ്ങിൽ മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ ബി മാട്ടൂൽ സമ്മാനിച്ചു.
Benchpress champion honored TK Murshid