പരിയാരം: മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തിൽ ആരംഭിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം.വി ഗോവിന്ദന്‍ എംഎല്‍എ നിർവഹിച്ചു.തളിപ്പറമ്പ് മണ്ഡലത്തിൽ തൊഴിൽ രഹിതകർക്ക് തൊഴിൽ പരിശീലനവും തൊഴിൽ മേളയും നടത്തുന്ന പദ്ധതി ആരംഭിക്കുമെന്നും ഇത് പോലുള്ള തൊഴിൽ പരിശീലനം അതിനുള്ള ഊർജ്ജമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എഐസി ഓഫീസ് ഉദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ഷീബ നിർവ്വഹിച്ചു. മിനി മാത്യു മുഖ്യ പ്രഭാഷണം നടത്തി.ടോണ വിന്‍സെന്റ്, സുധ ശങ്കര്‍, എ.എസ്.ഷിറാസ്, ടി.പി വിനീഷ് ബാബു പി.മനോജ്കുമാര്‍, എ.പി.നൗഷാദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കപ്പാസിറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം വഴിയുള്ള സ്‌ട്രൈവ് അപ്രൻ്റീസ് ആക്ട് ബോധവൽകരണ ക്ലാസ് ജയചന്ദ്രൻ മണക്കാട്ട് കൈകാര്യം ചെയ്തു.ചടങ്ങിന് കെ.പി രവീന്ദ്രൻ സ്വാഗതവും സി.അബ്ദുൾ കരീം നന്ദിയും പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റിന്റെ സ്‌ട്രൈവ് പദ്ധതി പ്രകാരമാണ് കാര്‍പെന്റര്‍, ഫര്‍ണിച്ചര്‍ ആന്റ് ക്യാബിനറ്റ് മേക്കര്‍ എന്നീ രണ്ടു പരിശീലനപരിപാടികള്‍ നടത്തുന്നത്.
എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള 14 വയസിന് മുകളിലേക്കുള്ള എല്ലാവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. പരിയാരം അമ്മാനപ്പാറയിലെ കോമണ്‍ ഫെസിലിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണ്ണിച്ചര്‍ കണ്‍സോര്‍ഷ്യത്തിലാണ് കോഴ്‌സ് ആരംഭിക്കുന്നത്. വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗത്തിനുമായി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് പരിശീലന വിഭാഗത്തിലുമായി 40, 24 സീറ്റുകളാണുള്ളത്.
സിലബസിനു പുറമെ സി.എന്‍.സി, ഇന്റീരിയര്‍ ഡിസൈനിങ്, എസ്റ്റിമേഷന്‍ ആന്റ് കോസ്റ്റിങ് തുടങ്ങിയ മേഖലകളിലും വിദഗ്്ദ്ധ പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്മെന്റ്‌റിന്റെ നാഷണല്‍ അപ്പെന്റിസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. സൗജന്യ പരിശീലനം കൂടാതെ അപ്പെന്റിസ്ഷിപ്പ് ആക്ട് പ്രകാരമുള്ള സ്‌റ്റൈപെന്‍ഡും ലഭിക്കുന്നതാണ്.
അഡ്മിഷന് താൽപര്യമുളളവർ അമ്മാനപ്പാറയിലുള്ള അപ്പെന്റിസ്ഷിപ് ഇപ്ലിമെന്റേഷന്‍ ഓഫീസില്‍ നിന്ന് അഡ്മിഷന്‍ നേടാവുന്നതാണ്. ഫോണ്‍-9446021534, 9895107341, 9961270895 നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
strive mission