തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ഷബിത അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ് നിസാർ പി റജുല നബീസ ബീവി ഖദീജ കെ പി കൗൺസിലർമാരായ സുഭാഗ്യം ഒ കൊടിയിൽ സലീം, വത്സരാജൻ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ പി കെ സുബൈർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പദ്ധതി അവലോകനവും വിശദീകരണവും ജനറൽ സൂപ്രണ്ട് സുരേഷ് കസ്തൂരി നിർവഹിച്ചു . സെക്രട്ടറി കെ പി സുബൈർ സ്വാഗതവും എച്ച് എസ് രഞ്ജിത്ത് എ പി നന്ദിയും പറഞ്ഞു.
Taliparamba Municipality organized a working group meeting