ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജിവെക്കണം: വി ഡി സതീശൻ

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജിവെക്കണം: വി ഡി സതീശൻ
Nov 30, 2023 02:09 PM | By Sufaija PP

തൃശൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിന് ശക്തമായ താക്കീത് ആണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ഇത് ശരിവെക്കുന്നു. ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

'വൈസ് ചാന്‍സലറുടെ നിയമനം യഥാര്‍ഥത്തില്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ പാടില്ല. കൂടാതെ നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാളെ പുനര്‍ നിയമനം നടത്തി. അത് സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. അനാവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും വിധി പകര്‍പ്പില്‍ പറയുന്നു. ഇന്ന് തന്നെ ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവച്ച് പുറത്തുപോകണം'- വിഡി സതീശന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ഗവര്‍ണര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയതെന്നും അത്തരം നിയമനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. നാലു വിഷയങ്ങളാണ് കേസില്‍ പരിഗണിച്ചതെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ജെബി പര്‍ദിവാല പറഞ്ഞു.

ഒരു വിസിയെ പുനര്‍ നിയമിക്കുന്നതില്‍ തെറ്റില്ല. നിലവില്‍ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോള്‍ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനര്‍ നിയമിക്കാന്‍ യോഗ്യതയുണ്ടോ എന്നത് കോടതി പരിശോധിച്ചില്ല. അത് സെലക്ഷന്‍ കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതേസമയം നിയമന രീതി ചട്ടവിരുദ്ധമാണ്.

ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടത്. വിസി പുനര്‍ നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.


Higher Education Minister R Bindu should resign today: VD Satheesan

Next TV

Related Stories
പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

May 11, 2025 02:29 PM

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

May 11, 2025 01:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം...

Read More >>
കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ കേസ്

May 11, 2025 10:04 AM

കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ കേസ്

കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ...

Read More >>
ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം- ആരോഗ്യവകുപ്പ്

May 10, 2025 10:11 PM

ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം- ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം-...

Read More >>
സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ ക്യാമ്പ് നാളെ

May 10, 2025 10:07 PM

സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ ക്യാമ്പ് നാളെ

സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ...

Read More >>
വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

May 10, 2025 07:18 PM

വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ...

Read More >>
Top Stories










News Roundup