മൊബെൽ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് അതിഥി തൊഴിലാളി മരണപ്പെട്ടു. പശ്ചിമബംഗാൾ നോർത്ത് 24 പർഗാന ജില്ലയിലെ ഗബ്‌തല സ്വദേശി മാനസ മഹാലി (43) യാണ് കുറ്റക്കോലിലെ വാടക വീട്ടിൽ സുഹൃത്തുക്കളുടെ കൂടെ മൊബൈൽ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്നലെ രാത്രി എട്ടുമണിയോടെ വന്ന് കുഴഞ്ഞ് വീണ് മരിച്ചത്.

മാനസ മഹാലി നിർമ്മാണ ജോലിക്കായി കേരളത്തിൽ എത്തിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
The guest worker died