തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തി വരുന്ന തളിപറമ്പ ഷോപ്പിങ് ഫെസ്റ്റിവൽ "വ്യാപാരോത്സവ് '23" പദ്ധതിയുടെ മൂന്നാമത് നറുക്കെടുപ്പ് തളിപറമ്പ മാർക്കറ്റ് വായനശാലക്ക് സമീപം നടന്നു. തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ സബ് ഇൻസ്‌പെക്ടർ ഗോവിന്ദൻ ഉൽഘാടനം ചെയ്തു.

വ്യാപാരോത്സവ് കോർഡിനേറ്റർ എം.എ. മുനീർ നറുക്കെടുപ്പ് നിയന്ത്രിച്ചു വൈസ് പ്രസിഡന്റ്റുമാരായ കെ.അയൂബ്,കെ.മുസ്തഫ അൽഫ സെക്രട്ടറി മരായ കെ.കെ. നാസർ,സി.പി.ഷൌക്കത്തലി,കെ.വി.ഇബ്രാഹിംകുട്ടി,യൂത്ത് വിംഗ് പ്രസിഡന്റ് ബി.ശിഹാബ്,പ്രോഗ്രാം കൺവീനർ സി.ടി.അഷ്‌റഫ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികൾ ആക്രമിച്ച 'സ്പിന്നീസ് കഫെ' എന്ന സ്ഥാപനത്തിനുള്ള ധന സഹായം മന്ന-സയ്യിദ് നഗർ ഏരിയ പ്രതിനിധി ഈസാൻ മുസ്തഫക്ക് കൈമാറി. തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത കാണികളി ൽ നിന്നും നറുക്കിട്ടെടുത്തു 5 ആളുകൾക്കും സമ്മാനങ്ങളും നൽകി.
Trade Festival 23: The third draw was held near Taliparamba Market Reading Room