കണ്ണപുരം: ഉടമസ്ഥനിൽ നിന്നും വാടകക്ക് കുറച്ചു ദിവസത്തെ ആവശ്യത്തിനായി കൊണ്ടുപോയ കാർ മറിച്ചുവിൽപന നടത്തി ഒളിവിൽ പോയ യുവാവിനെ പോലീസ് പിടികൂടി. മയ്യിൽ ചെറുപഴശി കൊട്ട പൊയിൽ സ്വദേശി പുതിയേടത്ത് വാജിഹുദ്ദീനെ (32)യാണ് കണ്ണപുരം എസ്.ഐ.അനൂപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എ .എസ് .ഐ .റഷീദ് നാറാത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, ശരത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

2020 ജൂലായ് മാസത്തിൽ കണ്ണപുരം താവം സ്വദേശി കെ.വി.അജീഷിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.13.എ കെ.4365 നമ്പർ വാഗണർ കാർ ആണ് പ്രതി വാടകക്ക് കൊണ്ട് പോയത്.കാർ തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് വ്യാജരേഖ ചമച്ച് കാർ മറിച്ചുവിറ്റതായ വിവരം ലഭിച്ചത്.ഇതിനിടെ യുവാവ് ഒളിവിൽ പോകുകയും ചെയ്തു.
തുടർന്ന് കാർ ഉടമ കോടതിയെ സമീപിക്കുകയും കോടതി നിർദേശ പ്രകാരം കേസെടുത്ത കണ്ണപുരം പോലീസ് ഇന്നലെ രാത്രിയിൽ പ്രതി നാട്ടിലെത്തിയ വിവരത്തെ തുടർന്ന് കൊട്ട പൊയിലിലെ വീട്ടിൽ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.നേരത്തെ ഇയാൾക്ക് തട്ടികൊണ്ടുപോകലിന് വളപട്ടണം പോലീസിൽ കേസുണ്ട്. അറസ്റ്റിലായപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
The accused was arrested