തളിപ്പറമ്പ: മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ ബ്രാഞ്ച് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ.ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി.മെസ്മർ ഉദ്ഘാടനം ചെയ്തു.പി.എം.മൂസ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിലർ പി.വി.സജീവൻ മുഖ്യ ഭാഷണം നടത്തി.ടി.അംബരീഷ്, കെ.പി.വിജേഷ് ,എ.കെ.ഉഷ , സംസാരിച്ചു.മികച്ച NSS പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുത്ത പി.വി.രസ്നമോൾ, കായിക പരിശീലനത്തിൽ മികവ് തെളിയിച്ച കെ.ജഗദീശൻ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു.
കെ.കെ.അശ്വിൻ സ്വാഗതവും ശ്യാം കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.ജഗദീഷ് (പ്രസിഡണ്ട്), ശ്യാം കൃഷ്ണൻ (സെക്രട്ടറി), അശ്വിൻ.കെ.കെ.(ട്രഷറർ)
KPSTA Thaliparamb branch organized the conference