പുഷ്പഗിരിയിൽ ജനവാസ കേന്ദ്രത്തിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി. പുഷ്പഗിരി ഗാന്ധി നഗറിൽ വീടുകൾക്ക് സമീപത്ത് ശുചിമുറി മാലിന്യം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. സ്ട്രീറ്റ് നമ്പർ അഞ്ചിൽ ആണ് ശുചിമുറി മാലിന്യം ഒഴുകുന്നതായി പരാതി ഉയർന്നത്.

ഇവിടെയുള്ള ഒരു വീട്ടുകിണർ ഉപയോഗശൂന്യമാവുകയും റോഡിലേക്ക് ഉൾപ്പെടെ മാലിന്യം ഒഴുകി എത്തുകയും ചെയ്തു. തുടർന്ന് ഗാന്ധിനഗർ വികസന സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും നഗരസഭാ അധികൃതർ ഉത്തരവാദികളായവർക്ക് നോട്ടീസ് അയച്ചതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പേരിൽ ക്ലീൻ സിറ്റി ആണ് തളിപ്പറമ്പ് മുനിസിപ്പാലിറ്റി എങ്കിലും ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ നഗരസഭ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകർച്ചവ്യാധികൾ കേരളത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു പ്രവണത ഉണ്ടാകുന്നത് തീർത്തും തെറ്റാണ്.പോലീസിലും പരാതി നൽകിയെങ്കിലും യാതൊരു ഫലമില്ലെന്നും ആരോപിക്കുന്നു.
മുൻസിപ്പാലിറ്റിക്ക് മണിക്കൂറുകൾ കൊണ്ടു പരിഹരിക്കാൻ പറ്റുന്ന വിഷയം ആണ് മാലിന്യ പ്രശ്നം. എന്നിട്ട് പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ നഗരസഭയുടെ ഇടപെടൽ വൈകിയാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആര് പരിഹരിക്കും
Complaints about dumping garbage in residential areas