ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരോഗ്യമന്ത്രി സന്ദർശിച്ചു

ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരോഗ്യമന്ത്രി സന്ദർശിച്ചു
Oct 22, 2023 10:12 AM | By Sufaija PP

ആശുപത്രി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിയുടെ ഭാഗമായി മാങ്ങാട്ട് പറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് സന്ദര്‍ശിച്ചു. ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍, ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയവ മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി.

നിര്‍മാണം പൂര്‍ത്തിയായ പേ വാര്‍ഡ്, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, ലാബുകള്‍ തുടങ്ങിയവ മന്ത്രി സന്ദര്‍ശിച്ചു. ജീവനക്കാരുടെ കുറവ് പരിശോധിച്ച് ആവശ്യമായ തസ്തികകള്‍ പുനര്‍ വിന്യാസത്തിലൂടെ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. പേ വാര്‍ഡ് സേവനം ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

വന്ധ്യത നിവാരണ കേന്ദ്രം 2021 ഫെബ്രുവരിയില്‍ ആരംഭിച്ചതാണെങ്കിലും ജീവനക്കാരുടെയും ഉപകരണങ്ങളുടെയും അപര്യാപ്തത നിലവിലുണ്ട്. ഇത് പരിഹരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജീവനക്കാര്‍, രോഗികള്‍ എന്നിവരോട് മന്ത്രി വിവരങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞു.

ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, വാര്‍ഡ് അംഗങ്ങളായ എം പി നളിനി, മിനി, അഞ്ജന, റീന, ശ്രീനിമിഷ, ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി അംഗം രാജപ്പന്‍ മാസ്റ്റര്‍, സൂപ്രണ്ട് ഡോ എം കെ ഷാജ്, നേഴ്സിങ് സൂപ്രണ്ട് പി ശാന്ത, പി ആര്‍ ഒ കെ സബിത, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പത്താം വാർഡായ ചൊക്ലിയിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4 ശനിയാഴ്ച വൈകീട്ട് അഞ്ച് മണി. പട്ടിക പരിഷ്ക്കരണം നവംബർ 13ന് പൂർത്തീകരിക്കും.

അന്തിമ വോട്ടർ പട്ടിക നവംബർ 14 ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഉപതെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച അവലോകന യോഗം ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്നു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, ചൊക്ലിഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ ഷീജാമണി ,പാനൂർ ബ്ലോക്ക് ജെ ബി ഡി ഒ കെ പി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Health Minister visited Mangattuparam Women and Children's Hospital

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

May 11, 2025 01:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം...

Read More >>
കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ കേസ്

May 11, 2025 10:04 AM

കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ കേസ്

കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ...

Read More >>
ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം- ആരോഗ്യവകുപ്പ്

May 10, 2025 10:11 PM

ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം- ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം-...

Read More >>
സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ ക്യാമ്പ് നാളെ

May 10, 2025 10:07 PM

സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ ക്യാമ്പ് നാളെ

സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ...

Read More >>
വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

May 10, 2025 07:18 PM

വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ...

Read More >>
യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉദ്ഘാടനം ചെയ്തു

May 10, 2025 07:09 PM

യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉദ്ഘാടനം ചെയ്തു

യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉദ്ഘാടനം...

Read More >>
Top Stories