വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും കുടുംബത്തെയും ആക്രമിച്ച മൂന്നു പേർക്കെതിരെ കേസ്. പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സോപാനം ഹൗസിൽ ദീപ്തി എ.വിയുടെ പരാതിയിലാണ് റിതിൻ, യദുകൃഷ്ണൻ, സരിക എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ മൂന്നാം തീയതി ഇവർ മൂന്നുപേരും ചേർന്ന് ദീപ്തിയുടെ വീട്ടിനകത്ത് അതിക്രമിച്ച് കയറി ഭർത്താവിനെയും കുട്ടിയെയും യുവതിയെയും ഭീഷണിപ്പെടുത്തുകയും ചീത്ത പറയുകയും തടഞ്ഞുനിർത്തി ആക്രമിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
A case has been filed against three persons