തളിപ്പറമ്പ: പ്രസവാനന്തരം യുവതി മരിച്ചു. പരിയാരം കുറ്റ്യേരിയിലെ തറമ്മൽ ഭാസ്ക്കരന്റെയും കൂവേരി കാക്കടവിലെ സി.വി ലതയുടെയും മകൾ ലിബിഷ (25) ആണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്.

ഇന്നലെ (വ്യാഴം)യായിരുന്നു ലിബിഷ ഒരു പെൺകുഞ്ഞിന് ജൻമം നൽകിയത്. ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയിക്കുന്നതെങ്കിലും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഭർത്താവ് കാനായി സ്വദേശി സനൂപ് ഏഴിമല നാവികസേനാംഗമാണ്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ലിബിൻ ഏക സഹോദരൻ. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
The woman died after giving birth